Acts 2:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മരണത്തിന്‍റെ അധീനതയില്‍നിന്നു ദൈവം അവിടുത്തെ മോചിപ്പിച്ച് ഉയിര്‍പ്പിച്ചു. എന്തെന്നാല്‍ മരണത്തിന് അവിടുത്തെ തടങ്കലില്‍ വയ്‍ക്കുക അസാധ്യമായിരുന്നു.
Malayalam (ERV) WBTC Bible
യേശു മരണവേദന അനുഭവിച്ചെങ്കിലും ദൈവം അവനെ അതില്‍നിന്നും മുക്തനാക്കി. ദൈവം യേശുവിനെ മരണത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്പിച്ചു. മരണത്തിന് യേശുവിനെ പിടിക്കാനാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
Malayalam 1992 MBSI
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍നിന്നു വിമുക്‌തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്‍െറ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.