Acts 2:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് അവിടുത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: കര്‍ത്താവിനെ എപ്പോഴും എന്‍റെ കണ്‍മുമ്പില്‍ ഞാന്‍ ദര്‍ശിച്ചിരുന്നു; അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതിനാല്‍ ഞാന്‍ കുലുങ്ങിപ്പോകുകയില്ല.
Malayalam (ERV) WBTC Bible
യേശുവിനെപ്പറ്റി ദാവീദ് ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘കര്‍ത്താവിനെ ഞാനെപ്പോഴും എന്‍റെ കണ്‍മുന്പില്‍ കണ്ടു; എന്നെ സംരക്ഷിക്കാന്‍ അവന്‍ എന്‍റെ വലതുവശത്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.
Malayalam 1992 MBSI
“ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്റെ വലഭാഗത്തു ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപോകയില്ല. അതു കൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്‍റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്‍റെ വലത്തു ഭാഗത്ത് ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപ്പോകയില്ല.
Malayalam Bible POC-ML 2013
ദാവീദ്‌ അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന്‌ എന്‍െറ വലത്തുവശത്തുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.