Acts 2:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജീവനിലേക്കു നയിക്കുന്ന മാര്‍ഗങ്ങള്‍ അങ്ങ് എനിക്കു കാണിച്ചു തന്നു; അവിടുത്തെ സാന്നിധ്യത്താല്‍ എന്നെ സന്തോഷപൂര്‍ണനാക്കും.
Malayalam (ERV) WBTC Bible
എങ്ങനെ ജീവിക്കണമെന്ന് നീയെന്നെ പഠിപ്പിച്ചു. എന്‍റെയടുത്തു വന്ന് നീയെന്നെ ആഹ്ലാദപൂര്‍ണ്ണനാക്കും.” സങ്കീര്‍ത്തനങ്ങള്‍ 16:8-11
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ജീവമാർഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂർണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
Malayalam 1992 MBSI
സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന്‍ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ജീവന്റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ജീവമാര്‍ഗങ്ങളെ എന്നോട് അറിയിച്ചു; നിന്‍റെ സന്നിധിയില്‍ എന്നെ സന്തോഷപൂര്‍ണ നാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.
Malayalam Bible POC-ML 2013
ജീവന്‍െറ വഴികള്‍ അവിടുന്ന്‌ എനിക്കു കാണിച്ചുതന്നു. തന്‍െറ സാന്നിധ്യത്താല്‍ അവിടുന്ന്‌ എന്നെ സന്തോഷഭരിതനാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’