Acts 2:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഒരു പ്രവാചകനായതിനാല്‍ തന്‍റെ സന്താനപരമ്പരയില്‍ ഒരുവനെ തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കുമെന്നു ദൈവം പ്രതിജ്ഞ ചെയ്ത് ഉറപ്പിച്ചുപറഞ്ഞു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
Malayalam (ERV) WBTC Bible
പ്രവാചകനായിരുന്ന ദാവീദിനു ദൈവവചനത്തെപ്പറ്റി അറിയാമായിരുന്നു. ദാവീ ദിന്‍റെ ഗോത്രത്തില്‍ നിന്നൊരുവനെ ദാവീദിനെപ്പോലെ താന്‍ രാജാവാക്കുമെന്ന് ദൈവം ദാവീദിനു ഒരു പ്രതിജ്ഞയിലൂടെ വാഗ്ദാനം നല്‍കിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറിഞ്ഞിട്ടു:
Malayalam 1992 MBSI
അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ലഅവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യം ചെയ്തു ഉറപ്പിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവന്‍ പ്രവാചകന്‍ ആകയാല്‍ ദൈവം അവന്‍റെ കടിപ്രദേശത്തിന്‍റെ ഫലത്തില്‍നിന്ന് ഒരുത്തനെ അവന്‍റെ സിംഹാസനത്തില്‍ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്:
Malayalam Bible POC-ML 2013
അവന്‍ പ്രവാചകനായിരുന്നു; തന്‍െറ അനന്തരഗാമികളില്‍ ഒരാളെ തന്‍െറ സിംഹാസനത്തില്‍ ഉപവിഷ്‌ടനാക്കും എന്നു ദൈവം അവനോടു ചെയ്‌ത ശപഥം അവന്‍ അറിയുകയും ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.