Acts 2:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെ മുന്‍കൂട്ടികാണുകയും ‘അവിടുന്നു മരിച്ചവരുടെ ലോകത്തില്‍ കൈവിടപ്പെടുകയോ, അവിടുത്തെ ജഡം ജീര്‍ണിക്കുകയോ ചെയ്യുകയില്ല’ എന്നു പ്രസ്താവിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
ഇതു സംഭവിക്കും മുന്പ് ദാവീദ് ഇതറിഞ്ഞിരുന്നു. അതിനാലാണ് ദാവീദ് അയാളെപ്പറ്റി ഇങ്ങനെ പറഞ്ഞത്: ‘അവന്‍ പാതാളത്തിലേക്കു തള്ളപ്പെടുകയോ, അവന്‍റെ ദേഹം കല്ലറയില്‍ അഴുകിപ്പോകുകയോ ചെയ്തില്ല.’ സങ്കീര്‍ത്തനങ്ങള്‍ 16:10 യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ചാണ് ദാവീദ് പറഞ്ഞത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു;
Malayalam 1992 MBSI
അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്ന് പ്രസ്താവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല; അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു.
Malayalam Bible POC-ML 2013
അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്‌ഷിക്കപ്പെട്ടില്ല; അവന്‍െറ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്‌തുവിന്‍െറ പുനരുത്‌ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു.