Acts 2:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുന്നതുവരെ- നീ എന്‍റെ വലത്തുഭാഗത്തിരിക്കുക’ എന്നു സര്‍വേശ്വരന്‍ എന്‍റെ കര്‍ത്താവിനോട് അരുളിചെയ്തു.
Malayalam (ERV) WBTC Bible
നിന്‍റെ ശത്രുക്കളെ ഞാന്‍ നിന്‍റെ കാല്‍ക്കീഴിലാക്കുംവരെ നീയെന്‍റെ വലതുവശത്തിരിക്കുക.’ സങ്കീര്‍ത്തനങ്ങള്‍ 110:1
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്ന് കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്ന് പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ എന്‍െറ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദപീഠമാക്കുവോളം നീ എന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനാവുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’