Acts 2:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതുകൊണ്ട് നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി വച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ വംശജരെല്ലാം നിശ്ചയമായും അറിഞ്ഞുകൊളളട്ടെ.”
Malayalam (ERV) WBTC Bible
അതിനാല്‍ എല്ലാ യെഹൂദരും ഇതിന്‍റെ യാഥാര്‍ത്ഥ്യം തീര്‍ച്ചയായും അറിയണം. ദൈവം യേശുവിനെ കര്‍ത്താവും ക്രിസ്തുവുമാക്കി. ഈ യേശുവിനെയാണ് നിങ്ങള്‍ ക്രൂശിച്ചത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
Malayalam 1992 MBSI
ഇതു കേട്ടിട്ടു അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടുംസഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന് യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേല്‍ഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible POC-ML 2013
അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറ ച്ചയേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്‌തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്‌തമായി അറിയട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”