Acts 2:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറ്റു പല വാദമുഖങ്ങളും ഉന്നയിച്ചുകൊണ്ട് പത്രോസ് അവരോടു സാക്ഷ്യം വഹിക്കുകയും വക്രതയുള്ള ഈ തലമുറയ്‍ക്കു നേരിടുന്ന ശിക്ഷയില്‍നിന്നു നിങ്ങള്‍ രക്ഷപെട്ടുകൊള്ളുക” എന്നു ശക്തമായി ഉദ്ബോധിപ്പിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
പത്രൊസ് വളരെ വാചാലമായി അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അവന്‍ അവരോടു യാചിച്ചു, “ഇപ്പോള്‍ ജീവിക്കുന്നവരുടെ ദുഷ്ടതകളില്‍ നിന്നും സ്വയം രക്ഷിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്റെ വാക്കു കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിയ്ക്കപ്പെടുവിൻ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്‌ഷ്യം നല്‍കുകയും ഈ ദുഷി ച്ചതലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്‌ഷിക്കുവിന്‍ എന്ന്‌ ഉപദേശിക്കുകയുംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു.