Acts 20:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്സൊസ്‍വരെ കാല്നടയായി പോകുവാന്‍ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏര്‍പ്പാടു ചെയ്തതനുസരിച്ച് അസ്സോസില്‍ വച്ച് അദ്ദേഹത്തെ കപ്പലില്‍ കയറ്റാമെന്നു ഞങ്ങള്‍ വിചാരിച്ചു. അങ്ങനെ ഞങ്ങള്‍ മുമ്പേ കപ്പലില്‍ പുറപ്പെട്ടു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ അസ്സൊസ്സിലേക്കു കപ്പല്‍ കയറി. ഞങ്ങള്‍ ആദ്യം പെൌലൊസിനു മുന്പേ പോയി. അസ്സൊസ്സില്‍ കണ്ടു മുട്ടി ഞങ്ങളുടെ കപ്പലില്‍ കയറാനായിരുന്നു പെൌലൊസിന്‍റെ പരിപാടി. അസ്സൊസ്സിലേക്കു കരമാര്‍ഗ്ഗം പോകാന്‍ ആഗ്രഹിച്ചതിനാല്‍ ആണ് അവന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറ്റി പൌലൊസിനെ അസ്സൊസില്‍ വെച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ചു അവിടേക്കു ഔടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറി പൗലൊസിനെ അസ്സൊസ്സില്‍വച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ച് അവിടേക്ക് ഓടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ നേരത്തേതന്നെ ആസ്‌സോസിലേക്കു കപ്പല്‍ കയറി. പൗലോസ്‌ അവിടംവരെ കരമാര്‍ഗം സഞ്ചരിച്ചതിനുശേഷം കപ്പല്‍ കയറുമെന്നായിരുന്നു തീരുമാനം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്.