Acts 20:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെനിന്നു കപ്പല്‍ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്‍റെ എതിര്‍വശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങള്‍ ചെന്നുചേര്‍ന്നു.
Malayalam (ERV) WBTC Bible
പിറ്റേന്ന് ഞങ്ങള്‍ മിതുലേനയില്‍നിന്നും യാത്ര തിരിച്ചു. ഞങ്ങള്‍ ഖീയൊസ് ദ്വീപിനടുത്തെത്തി. പിറ്റേന്ന് ഞങ്ങള്‍ സാമൊസ്ദ്വീപില്‍ വന്നു. അതിന്‍റെ പിറ്റേന്ന് ഞങ്ങള്‍ മിലേത്തൊസിലും എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.
Malayalam 1992 MBSI
അവിടെ നിന്നു നീക്കി, പിറ്റെന്നാള്‍ ഖിയൊസ് ദ്വീപിന്റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ് ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെനിന്നു നീക്കി, പിറ്റന്നാള്‍ ഖിയൊസ് ദ്വീപിന്‍റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ്ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി.
Malayalam Bible POC-ML 2013
അവിടെനിന്നു കപ്പല്‍യാത്ര തുടര്‍ന്ന്‌ അടുത്തദിവസം ഞങ്ങള്‍ കിയോസിന്‌ എതിര്‍വശത്തെത്തി. പിറ്റേദിവസം ഞങ്ങള്‍ സാമോസില്‍ അടുത്തു. അതിന്‍െറ അടുത്ത ദിവസം മിലേത്തോസില്‍ എത്തിച്ചേരുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു.