Acts 20:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കഴിയുമെങ്കില്‍ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താന്‍ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസില്‍ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാന്‍ തീരുമാനിച്ചത്.
Malayalam (ERV) WBTC Bible
എഫെസൊസില്‍ ഇറങ്ങേണ്ടെന്നു പെൌലൊസ് തീരുമാനിച്ചിരുന്നു. ആസ്യയില്‍ അധികം തങ്ങേണ്ടെന്നും അവര്‍ തീരുമാനിച്ചിരുന്നു. പറ്റുമെങ്കില്‍ പെന്തക്കോസ്തിന് യെരൂശലേമില്‍ എത്തണമെന്നതു കൊണ്ടാണവര്‍ ഇത്ര ധൃതി പിടിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
Malayalam 1992 MBSI
കഴിയും എങ്കില്‍ പെന്തകൊസ്ത് നാളേക്കു യെരൂശലേമില്‍ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസില്‍ അടുക്കാതെ ഔടേണം എന്നു നിശ്ചയിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്ന് നിശ്ചയിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കഴിയും എങ്കില്‍ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമില്‍ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസില്‍ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
Malayalam Bible POC-ML 2013
ഏഷ്യയില്‍ സമയം ചെലവഴിക്കരുതെന്നു വിചാരിച്ച് എഫേസോസില്‍ അടുക്കാതെ കടന്നുപോകണമെന്നു പൗലോസ് തീരുമാനിച്ചിരുന്നു. സാധിക്കുമെങ്കില്‍, പന്തക്കുസ്‌താദിനത്തില്‍ ജറുസലെമില്‍ എത്തിച്ചേരാന്‍ അവനു തിടുക്കമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക് ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു.