Acts 20:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അതതു സ്ഥലത്തെ ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം ഗ്രീസിലെത്തി. അവിടെ മൂന്നുമാസം പാര്‍ത്തു.
Malayalam (ERV) WBTC Bible
മക്കെദോന്യയിലേക്കുള്ള വഴിയില്‍ വ്യത്യസ്ത സ്ഥലങ്ങളിലുള്ള യേശുവിന്‍റെ വിശ്വാസികളെ ശക്തിപ്പെടുത്തുന്ന പ്രസംഗങ്ങള്‍ അവന്‍ നടത്തി. പിന്നീടവന്‍ യവനദേശത്തിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.
Malayalam 1992 MBSI
ആ പ്രദേശങ്ങളില്‍ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് അവിടെയുള്ളവരെ ധൈര്യപ്പെടുത്തുവാൻ വളരെയധികം പ്രബോധിപ്പിച്ചതിനുശേഷം യവനദേശത്തേക്ക് പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി.
Malayalam Bible POC-ML 2013
ആ പ്രദേശങ്ങളിലൂടെയാത്ര ചെയ്‌ത് ആളുകളെ ഉപദേശങ്ങള്‍ വഴി ധൈര്യപ്പെടുത്തിയിട്ട് ഗ്രീസിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു.