Acts 20:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീടു സിറിയയിലേക്കു കപ്പല്‍ കയറാന്‍ ഭാവിച്ചപ്പോള്‍ യെഹൂദന്മാര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി അറിഞ്ഞു. അതുകൊണ്ട് മാസിഡോണിയ വഴി തിരിച്ചുപോകുവാന്‍ അദ്ദേഹം നിശ്ചയിച്ചു.
Malayalam (ERV) WBTC Bible
മൂന്നു മാസം അവന്‍ അവിടെ തങ്ങി. അവന്‍ സുറിയയിലേക്കു കപ്പല്‍ കയറുവാന്‍ പോകവേ, ഏതാനും യെഹൂദര്‍ അവനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നു. അതിനാല്‍ മക്കെദോന്യ വഴി മടങ്ങി സുറിയയിലേക്കു കടക്കാമെന്നു പെൌലൊസ് കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
Malayalam 1992 MBSI
അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാല്‍ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ മൂന്ന് മാസം കഴിച്ചിട്ട് സുറിയയ്ക്ക് കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന് വിരോധമായി കൂട്ടുകെട്ട് ഉണ്ടാക്കുകയാൽ വീണ്ടും മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്‍റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാല്‍ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു.
Malayalam Bible POC-ML 2013
അവിടെ അവന്‍ മൂന്നുമാസം ചെലവഴിച്ചു. സിറിയായിലേക്കു കപ്പല്‍ കയറാന്‍ തയ്യാറായിരിക്കുമ്പോള്‍, യഹൂദന്‍മാര്‍ അവനെതിരായി ഗൂഢാലോചന നടത്തി. അതിനാല്‍, മക്കെദോനിയായിലൂടെ തിരിച്ചുപോകാന്‍ അവന്‍ തീരുമാനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു.