Acts 20:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഉണര്‍ന്നിരിക്കുക; മൂന്നു വര്‍ഷം രാപകല്‍ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാന്‍ നിങ്ങള്‍ക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങള്‍ ഓര്‍മിച്ചുകൊള്ളണം.
Malayalam (ERV) WBTC Bible
അതിനാല്‍ സൂക്ഷിക്കുക! എപ്പോഴും ഇത് ഓര്‍മ്മയില്‍ വയ്ക്കുക: ഞാന്‍ മൂന്നു വര്‍ഷം നിങ്ങളോടൊത്തു ഉണ്ടായിരുന്നു. ആ സമയത്ത് നിങ്ങള്‍ക്കു മുന്നറിയിപ്പു തരാന്‍ ഞാനൊരിക്കലും മടിച്ചിട്ടില്ല. ഞാന്‍ നിങ്ങളെ രാപകല്‍ പഠിപ്പിക്കുകയും നിങ്ങള്‍ക്കായി ചിലപ്പോഴൊക്കെ കരയുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.
Malayalam 1992 MBSI
അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്ന് വർഷക്കാലം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തന് നിർദ്ദേശിച്ചുതന്നത് ഓർത്തുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ട് ഓരോരുത്തനു ബുദ്ധി പറഞ്ഞുതന്നത് ഓര്‍ത്തുകൊള്‍വിന്‍.
Malayalam Bible POC-ML 2013
അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. മൂന്നുവര്‍ഷം രാപകല്‍ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതില്‍നിന്നു ഞാന്‍ വിരമിച്ചിട്ടില്ല എന്ന് അനുസ്‌മരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക.