Acts 20:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെയും എന്‍റെ സഹചാരികളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി, ഈ കൈകള്‍കൊണ്ടു ഞാന്‍ അധ്വാനിച്ചു എന്നത് നിങ്ങള്‍ക്കുതന്നെ അറിവുള്ളതാണല്ലോ.
Malayalam (ERV) WBTC Bible
എന്‍റെയും എന്‍റെ കൂടെയുള്ളവരുടെയും ആവശ്യങ്ങള്‍ക്കായി ഞാനെപ്പോഴും അദ്ധ്വാനിച്ചിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
Malayalam 1992 MBSI
എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അദ്ധ്വാനിച്ചു എന്നു നങ്ങള്‍ തന്നേ അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്ന് നിങ്ങൾ തന്നെ അറിയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അധ്വാനിച്ചു എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്‍െറയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്‍െറ ഈ കൈകള്‍ തന്നെയാണ്‌ അദ്‌ധ്വാനിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ക്കറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ!