Acts 20:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ കഴിഞ്ഞ് ഫിലിപ്പിയില്‍നിന്നു കപ്പല്‍കയറി അഞ്ചുദിവസം കൊണ്ട് ത്രോവാസില്‍ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങള്‍ ഏഴുദിവസം പാര്‍ത്തു.
Malayalam (ERV) WBTC Bible
യെഹൂദരുടെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം കഴിഞ്ഞ് ഞങ്ങള്‍ ഫിലിപ്പിനഗരത്തില്‍നിന്നും കപ്പല്‍ കയറി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ അവരെ ത്രോവാസില്‍ കണ്ടുമുട്ടി. ഞങ്ങള്‍ അവരോടൊപ്പം അവിടെ ഏഴു ദിവസം താമസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.
Malayalam 1992 MBSI
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞിട്ട് ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ച് ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴ് ദിവസം അവിടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.
Malayalam Bible POC-ML 2013
പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ ഫിലിപ്പിയില്‍നിന്നു സമുദ്രയാത്ര ചെയ്‌ത്‌ അഞ്ചുദിവസംകൊണ്ട്‌ ത്രാവാസില്‍ അവരുടെയടുത്തെത്തി. അവിടെ ഏഴു ദിവസം താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു.