Acts 20:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അപ്പം മുറിക്കുവാന്‍ ഒന്നിച്ചു കൂടിയപ്പോള്‍ പൗലൊസ് അവരോടു സംസാരിച്ചു. പിറ്റെന്നാള്‍ അവിടെനിന്നു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അര്‍ധരാത്രിവരെ അദ്ദേഹം പ്രസംഗം നീട്ടി.
Malayalam (ERV) WBTC Bible
ആഴ്ചയുടെ ആദ്യദിവസം* ഞങ്ങള്‍ കര്‍ത്താവിന്‍റെ അത്താഴത്തിന് ഒരുമിച്ചു കൂടി. പെൌലൊസ്, സംഘത്തെ അഭിസംബോധന ചെയ്തു. അടുത്തദിവസം അവിടം വിടുവാന്‍ അവന്‍ ആലോചിക്കുകയായിരുന്നു. അര്‍ദ്ധരാത്രിവരെ അവന്‍ പ്രസംഗം തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
Malayalam 1992 MBSI
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ട് അവരോട് പാതിരവരെയും സംഭാഷിച്ചുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൗലൊസ് പിറ്റന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
Malayalam Bible POC-ML 2013
ആഴ്‌ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. അടുത്തദിവസംയാത്ര പുറപ്പെടേണ്ടിയിരുന്നതുകൊണ്ട്‌ പൗലോസ്‌ അവരോടു പ്രസംഗിച്ചു. അര്‍ധരാത്രിവരെ പ്രസംഗം ദീര്‍ഘിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു.