Acts 20:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസിന്‍റെ പ്രഭാഷണം അങ്ങനെ നീണ്ടു പോയപ്പോള്‍, യൂത്തിക്കൊസ് എന്നൊരു യുവാവ് ജനല്‍പടിയില്‍ ഇരുന്ന് ഉറക്കംതൂങ്ങി. അയാള്‍ ഗാഢനിദ്രയിലായപ്പോള്‍ മൂന്നാമത്തെ നിലയില്‍നിന്നു താഴെ വീണു. എടുത്തുകൊണ്ടു വന്നപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.
Malayalam (ERV) WBTC Bible
ജനാലക്കട്ടിളയില്‍ യൂത്തിക്കൊസ് എന്നൊരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. പെൌലൊസ് സംസാരം തുടരുകയും യൂത്തിക്കൊസ് ഉറക്കം തൂങ്ങുകയും ചെയ്തു. അവസാനം യൂത്തിക്കൊസ് ഉറങ്ങി പ്പോവുകയും ജനാലയിലൂടെ താഴേക്കു വീഴുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്നാണവന്‍ നിലംപതിച്ചത്. ആളുകള്‍ ചെന്ന് എടുത്തപ്പോഴേക്കും അവന്‍ മരിച്ചുകഴിഞ്ഞിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
Malayalam 1992 MBSI
പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്ന് താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ട് വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍നിന്നും താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു.
Malayalam Bible POC-ML 2013
പൗലോസിന്‍െറ പ്രസംഗം ദീര്‍ഘിച്ചതിനാല്‍ അവന്‍ ഗാഢനിദ്രയിലാണ്ടു. നിദ്രാധീനനായ അവന്‍ മൂന്നാം നിലയില്‍നിന്നു താഴെവീണു. അവനെ ചെന്ന് എടുക്കുമ്പോള്‍ മരിച്ചുകഴിഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി. മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു.