Acts 21:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ അവരെ ഒരു വിധത്തില്‍ വിട്ടു പിരിഞ്ഞ് കപ്പല്‍ നീക്കി. ഞങ്ങള്‍ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി.
Malayalam (ERV) WBTC Bible
ഞങ്ങളെല്ലാവരും മൂപ്പന്മാരോടു യാത്ര പറഞ്ഞു. എന്നിട്ടു ഞങ്ങള്‍ നേരെ കോസ്ദ്വീപില്‍ കപ്പല്‍മാര്‍ഗ്ഗമെത്തി. പിറ്റേന്നു ഞങ്ങള്‍ രൊദൊസ്ദ്വീപിലേക്കു പോയി. അവിടുന്ന് പത്തരയിലേക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
Malayalam 1992 MBSI
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരെ ഔടി കോസിലും പിറ്റെന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ വിട്ടുപിരിഞ്ഞ് നീക്കിയശേഷം ഞങ്ങൾ നേരെ സഞ്ചരിച്ച് കോസ് പട്ടണത്തിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ട് പത്തരയിലും എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരേ ഓടി കോസിലും പിറ്റന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
Malayalam Bible POC-ML 2013
ഞങ്ങള്‍ അവരില്‍നിന്നു പിരിഞ്ഞു കപ്പല്‍കയറി നേരേ കോസിലെത്തി. അ ടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അവരോട് യാത്രപറഞ്ഞശേഷം ഞങ്ങൾ കപ്പൽകയറി കോസ്ദ്വീപിലും അടുത്തദിവസം രൊദോസ്ദ്വീപിലും അവിടെനിന്നു പത്തര തുറമുഖത്തിലും എത്തി.