Acts 21:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോള്‍, ഞങ്ങള്‍ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂര്‍ത്തിയാകട്ടെ എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യെരൂശലേമില്‍ പോകുന്നതില്‍ നിന്നും അവനെ തടയാനോ, നിര്‍ബന്ധിക്കാനോ ഞങ്ങള്‍ക്ക് ആകുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥന നിര്‍ത്തി ഇങ്ങനെ പറഞ്ഞു, “കര്‍ത്താവിന്‍റെ ഇംഗിതം നടപ്പാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.
Malayalam 1992 MBSI
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ സമ്മതിപ്പിക്കാൻ കഴിയാതെവന്നപ്പോൾ: “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്ന് പറഞ്ഞ് ഞങ്ങൾ മിണ്ടാതിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ സമ്മതിപ്പിച്ചുകൂടായ്കയാല്‍: കര്‍ത്താവിന്‍റെ ഇഷ്ടം നടക്കെ” എന്നു പറഞ്ഞു ഞങ്ങള്‍ മിണ്ടാതിരുന്നു.
Malayalam Bible POC-ML 2013
അവനെ സമ്മതിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ കര്‍ത്താവിന്‍െറ ഹിതം നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്‍മാറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി.