Acts 21:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവര്‍ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരില്‍ ഒരാളായ സൈപ്രസുകാരന്‍ മ്നാസോന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്‍റെ വീട്ടിലാണ് ഞങ്ങള്‍ക്കു പാര്‍ക്കേണ്ടിയിരുന്നത്.
Malayalam (ERV) WBTC Bible
കൈസര്യയില്‍ നിന്നുള്ള യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ഞങ്ങളോടൊത്തു യെരൂശലേമിലേക്കു വന്നു. കുപ്രൊസുകാരനായ മ്നാസോനിന്‍റെ വസതിയിലേക്ക് ആ ശിഷ്യന്മാര്‍ ഞങ്ങളെ കൊണ്ടുപോയി. അയാള്‍ യേശുവിന്‍റെ ആദ്യശിഷ്യന്മാരില്‍ ഒരാളായിരുന്നു. അയാള്‍ ഞങ്ങളെ അവിടെ താമസിപ്പിക്കാന്‍ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.
Malayalam 1992 MBSI
യെരൂശലേമില്‍ എത്തിപ്പോള്‍ സഹോദരന്മാര്‍ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൈസര്യയിലെ ശിഷ്യന്മാരില്‍ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോന്‍ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാര്‍ക്കേണ്ടതിനു ഞങ്ങളെ അവന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി.
Malayalam Bible POC-ML 2013
കേസറിയായില്‍നിന്നുള്ള ചില ശിഷ്യരും ഞങ്ങളോടൊപ്പം വന്നു. ആദ്യകാല ശിഷ്യരില്‍ ഒരുവനായ സൈപ്രസുകാരന്‍മ്‌നാസ്‌സോന്‍െറ വീട്ടിലാണ്‌ ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്‌. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു.