Acts 21:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരെ അഭിവാദനം ചെയ്തശേഷം, തന്‍റെ ശുശ്രൂഷയില്‍കൂടി വിജാതീയരുടെ ഇടയില്‍ ദൈവം ചെയ്ത കാര്യങ്ങള്‍ പൗലൊസ് ഓരോന്നായി വിവരിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ ജാതികളുടെ ഇടയില്‍ പലതും പ്രവൃത്തിക്കാന്‍ ദൈവം തന്നെ ഇങ്ങ നെ വിനിയോഗിച്ചുവെന്ന് അവന്‍ അവരോടു പറഞ്ഞു. തന്നിലൂടെ ദൈവം പ്രവൃത്തിച്ചത് മുഴുവന്‍ അവന്‍ അവരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതുസഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായ പ്രമാണതല്പരന്മാര്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലോസ് അവരെ വന്ദനം ചെയ്തു, തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരെ വന്ദനം ചെയ്തു തന്‍റെ ശുശ്രൂഷയാല്‍ ദൈവം ജാതികളുടെ ഇടയില്‍ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
അവരെ അഭിവാദനം ചെയ്‌തതിനുശേഷം പൗലോസ്‌ തന്‍െറ ശുശ്രൂഷവഴി വിജാതീയരുടെയിടയില്‍ ദൈവം ചെയ്‌ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു.