Acts 21:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ഏഴു ദിവസം പൂര്‍ത്തിയാകാറായപ്പോള്‍, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാര്‍ ദേവാലയത്തില്‍വച്ച് അദ്ദേഹത്തെ കണ്ടു.
Malayalam (ERV) WBTC Bible
ആ ഏഴു ദിവസങ്ങളും കഴിയാറായി. പക്ഷേ ആസ്യയില്‍ നിന്നുള്ള ഏതാനും യെഹൂദര്‍ ദൈവാലയത്തില്‍ പെൌലൊസിനെയും കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കിവിട്ട് പെൌലൊസിനെ പിടിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
Malayalam 1992 MBSI
യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍ ഇവന്‍ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുക്കുകി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ഏഴ് ദിവസം തീരാറായപ്പോൾ ആസ്യയിൽനിന്ന് വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ട് പുരുഷാരത്തെ ഒക്കെയും പ്രകോപിപ്പിച്ച് അവനെ പിടിച്ച്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ ഏഴു ദിവസം തീരാറായപ്പോള്‍ ആസ്യയില്‍നിന്നു വന്ന യെഹൂദന്മാര്‍ അവനെ ദൈവാലയത്തില്‍ കണ്ടിട്ടു പുരുഷാരത്തെയൊക്കെയും ഇളക്കി അവനെ പിടിച്ചു;
Malayalam Bible POC-ML 2013
ഏഴു ദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍നിന്നുള്ള യഹൂദര്‍ അവനെ ദേവാ ലയത്തില്‍ കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ഏഴുദിവസം കഴിയാറായപ്പോൾ ഏഷ്യാപ്രവിശ്യയിൽനിന്നുള്ള ചില യെഹൂദർ പൗലോസിനെ ദൈവാലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി അദ്ദേഹത്തെ പിടികൂടി.