Acts 21:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫെസൊസുകാരനായ ത്രോഫിമോസിനെ അവര്‍ പൗലൊസിനോടുകൂടി നേരത്തെ നഗരത്തില്‍വച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചുകാണുമെന്ന് അവര്‍ ഊഹിച്ചു.
Malayalam (ERV) WBTC Bible
(യെഹൂദര്‍ അങ്ങനെ പറയാന്‍ കാരണം അവര്‍ ത്രോഫിമോസിനോടൊപ്പം പെൌലൊസിനെ യെരൂശലേമില്‍ കണ്ടിട്ടുണ്ട് എന്നതാണ്. ത്രോഫിമോസ് ജാതികളില്‍ നിന്നുള്ള എഫെസൊസുകാരനാണ്. പെൌലൊസാണവനെ ദൈവാലയത്തിലേക്കു കൊണ്ടുവന്നതെന്നാണവര്‍ കരുതിയത്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
Malayalam 1992 MBSI
നഗരം എല്ലാം ഇളകി ജനം ഔടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടെച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മുമ്പെ എഫെസ്യനായ ത്രൊഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു വിചാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മുമ്പേ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തില്‍ കണ്ടതിനാല്‍ പൗലൊസ് അവനെ ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രാഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ്‌ അവനെയും ദേവാലയത്തില്‍ കൊണ്ടുവന്നിരിക്കും എന്ന്‌ അവര്‍ വിചാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫേസ്യനായ ത്രൊഫിമൊസിനെ അവർ നേരത്തേ നഗരത്തിൽവെച്ചു പൗലോസിനോടൊപ്പം കണ്ടിരുന്നു. പൗലോസ് അയാളെയും ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുമെന്ന് അവർ അനുമാനിച്ചു.