Acts 21:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൈപ്രസ്ദ്വീപു കണ്ടപ്പോള്‍ കപ്പല്‍ അതിന്‍റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരില്‍ ചെന്നിറങ്ങി. അവിടെ കപ്പലില്‍നിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങള്‍ അവരോടുകൂടി പാര്‍ത്തു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ കുപ്രൊസിനടുത്തെത്തി. വടക്കുവശത്തായി കുപ്രൊസ് കണ്ടെങ്കിലും ഞങ്ങള്‍ നിറുത്തിയില്ല. ഞങ്ങള്‍ സുറിയയിലേക്കു യാത്ര ചെയ്തു. കപ്പലില്‍നിന്ന് അതിന്‍റെ ചരക്ക് ഇറക്കേണ്ടിയിരുന്നതു കൊണ്ട് സോര്‍ നഗരത്തില്‍ ഞങ്ങളിറങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
Malayalam 1992 MBSI
കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഔടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരകൂ ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാള്‍ അവിടെ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇടതുഭാഗത്ത് കുപ്രോസ് ദ്വീപ് കണ്ട്, അവിടം വിട്ട് സുറിയയിലേക്ക് ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുപ്രൊസ്ദ്വീപ് കണ്ട് അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്ക് ഓടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി,
Malayalam Bible POC-ML 2013
ഇടത്തുവശത്തായി സൈപ്രസ് ദൃഷ്‌ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ കപ്പല്‍ ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാത്രയ്ക്കിടയിൽ സൈപ്രസ്ദ്വീപ് കാണാൻ കഴിഞ്ഞു. അതിന്റെ തെക്കുവശത്തുകൂടെ സിറിയയിലേക്കുപോയി. സോരിൽ ആ കപ്പലിലെ ചരക്ക് ഇറക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾ അവിടെ കരയ്ക്കിറങ്ങി.