Acts 21:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഗരം ആകമാനം ഇളകി, ജനങ്ങള്‍ ഓടിക്കൂടി. അവര്‍ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചു.
Malayalam (ERV) WBTC Bible
യെരൂശലേംവാസികള്‍ ഒന്നടങ്കം ഇളകിമറിഞ്ഞു. അവര്‍ ഓടിവന്ന് പെൌലൊസിനെ പിടികൂടി. അവരവനെ ദൈവാലയത്തിലെ വിശുദ്ധസ്ഥലത്തുനിന്നും വലിച്ചിറക്കി. ഉടന്‍ തന്നെ ദൈവാലയകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
Malayalam 1992 MBSI
അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേം ഒക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വര്‍ത്തമാനം എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഗരത്തിലുള്ള ജനങ്ങളെല്ലാം പ്രകോപിതരായി ഓടിക്കൂടി പൗലൊസിനെ പിടിച്ച് ദൈവാലയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; ഉടനെ വാതിലുകൾ അടച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിനു പുറത്തേക്കിഴച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
നഗരം മുഴുവന്‍ പ്രക്‌ഷുബ്‌ധമായി. ആളുകള്‍ ഓടിക്കൂടി. അവര്‍ പൗലോസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകള്‍ അടയ്‌ക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഗരം മുഴുവൻ ഇളകി; ജനങ്ങൾ ഓടിക്കൂടി. അവർ പൗലോസിനെ ദൈവാലയത്തിൽനിന്ന് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. ഉടൻതന്നെ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും ചെയ്തു.