Acts 21:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്‍റെ സഹസ്രാധിപന് അറിവു കിട്ടി.
Malayalam (ERV) WBTC Bible
ആളുകള്‍ പെൌലൊസിനെ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. നഗരത്തിലാകമാനം കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന് റോമാസൈന്യാധിപന്‍ മനസ്സിലാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.
Malayalam 1992 MBSI
അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൌലൊസിനെ അടിക്കുന്നത് നിറുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലഹത്തിൽ ആയി എന്ന് പട്ടാളത്തിന്റെ സഹസ്രാധിപന് വർത്തമാനം എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേമൊക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്‍റെ സഹസ്രാധിപനു വര്‍ത്തമാനം എത്തി.
Malayalam Bible POC-ML 2013
അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു സഹസ്രാധിപന്‌ അ റിവു ലഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ജെറുശലേം നഗരം മുഴുവൻ ഇളകിമറിഞ്ഞിരിക്കുന്നെന്ന് റോമൻ സൈന്യാധിപന് അറിവുലഭിച്ചു.