Acts 21:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കല്‍ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ അവര്‍ പൗലൊസിനെ മര്‍ദിക്കുന്നതു നിറുത്തി.
Malayalam (ERV) WBTC Bible
പെട്ടെന്നു തന്നെ അയാള്‍ ആളുകള്‍ കൂടിനില്‍ക്കുന്ന ഇടത്തേക്കു ചെന്നു. ഏതാനും ശതാധിപന്മാരെയും ഭടന്മാരെയും അയാള്‍ കൂടെ കൂട്ടിയിരുന്നു. ജനങ്ങള്‍ സൈന്യാധിപനെയും ഭടന്മാരെയും കണ്ടു. അതിനാല്‍ അവര്‍ പെൌലൊസിനെ തല്ലുന്നതു നിര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി.
Malayalam 1992 MBSI
സഹസ്രാധിപന്‍ അടത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാന്‍ കല്പിച്ചു; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നത് നിർത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരേ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൗലൊസിനെ അടിക്കുന്നതു നിറുത്തി.
Malayalam Bible POC-ML 2013
അവന്‍ ഉടന്‍തന്നെ ഭടന്‍മാരെയും ശതാധിപന്‍മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്‍മാരെയും സഹസ്രാധിപനെയും കണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍നിന്ന് അവര്‍ വിരമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ പെട്ടെന്നുതന്നെ ചില ശതാധിപന്മാരെയും സൈനികരെയും കൂട്ടിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു. സൈന്യാധിപനെയും പട്ടാളക്കാരെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിർത്തി.