Acts 21:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹസ്രാധിപന്‍ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാന്‍ ഉത്തരവിട്ടു. ഇയാള്‍ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
Malayalam (ERV) WBTC Bible
സൈന്യാധിപന്‍ പെൌലൊസിന്‍റെ അടുത്തു ചെന്നു. അവനെ പിടികൂടി. അവനെ ചങ്ങല കൊണ്ടു ബന്ധിക്കാന്‍ അവന്‍ ഭടന്മാരോടു കല്പിച്ചു. എന്നിട്ട് സൈന്യാധിപന്‍ ചോദിച്ചു, “ആരാണിയാള്‍?” എന്താണ് ഇയാള്‍ ചെയ്ത തെറ്റ്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
Malayalam 1992 MBSI
പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹസ്രാധിപൻ അടുത്തുവന്ന് പൗലോസിനെ പിടിച്ച് അവനെ രണ്ടു ചങ്ങലകൊണ്ട് ബന്ധിയ്ക്കുവാൻ കല്പിച്ചു; അവൻ ആർ എന്നും എന്ത് ചെയ്തു എന്നും ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹസ്രാധിപന്‍ അടുത്തുവന്ന് അവനെ പിടിച്ചു രണ്ടു ചങ്ങല വയ്പാന്‍ കല്പിച്ചു.; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
Malayalam Bible POC-ML 2013
സഹസ്രാധിപന്‍ വന്ന്‌ അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്‌ധിക്കാന്‍ അവന്‍ കല്‍പിച്ചു. അവന്‍ ആരാണെന്നും എന്തു ചെയ്‌തുവെന്നും സഹസ്രാധിപന്‍ അന്വേഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യാധിപൻ ചെന്ന് പൗലോസിനെ അറസ്റ്റ് ചെയ്തു; അദ്ദേഹത്തെ പിടിച്ച് രണ്ടുചങ്ങലകൊണ്ടു ബന്ധിക്കാൻ കൽപ്പിച്ചു. അദ്ദേഹം ആരാണെന്നും എന്തു കുറ്റമാണു ചെയ്തതെന്നും അയാൾ ചോദിച്ചു.