Acts 21:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനങ്ങളില്‍ ഒരു കൂട്ടര്‍ ഒരു വിധത്തിലും മറ്റൊരു കൂട്ടര്‍ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്‍റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
അവിടെ ഉണ്ടായിരുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. മറ്റു ചിലര്‍ വേറെ എന്തൊക്കെയോ പറഞ്ഞു. ഈ കോലാഹലവും ആശയക്കുഴപ്പവും കാരണം അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ പെൌലൊസിനെ സൈനിക കേന്ദ്രത്തിലേക്കു കൊണ്ടുവരാന്‍ അയാള്‍ ഭടന്മാരോട് ആജ്ഞാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
Malayalam 1992 MBSI
പടിക്കെട്ടിന്മേല്‍ആയപ്പോള്‍അവനെ കൊന്നുകളക എന്നു ആര്‍ത്തുകൊണ്ടു ജന സമൂഹം പിന്‍ ചെല്ലുകയാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; അങ്ങനെ അവരുടെ ബഹളം നിമിത്തം നിശ്ചയമായി ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്ക് കൊണ്ടുപോകുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചു കൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്‌തുത ഗ്രഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്‍പന നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനക്കൂട്ടത്തിൽ ഓരോരുത്തരും ഓരോവിധത്തിൽ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ബഹളംനിമിത്തം സൈന്യാധിപനു സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെവന്നതുകൊണ്ട് പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ അയാൾ ആജ്ഞാപിച്ചു.