Acts 21:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാളയത്തില്‍ പ്രവേശിക്കാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങള്‍ അങ്ങയോടു പറയുവാന്‍ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
ഭടന്മാര്‍ പെൌലൊസിനെ സൈനികകേന്ദ്രത്തിലേക്കു നയിച്ചു. അവിടെ പ്രവേശിക്കുന്പോള്‍ അവന്‍ സൈന്യാധിപനോടു ചോദിച്ചു, “താങ്കളോടു ഞാന്‍ ചിലതു പറയട്ടെയോ?” സൈന്യാധിപന്‍ പറഞ്ഞു, “നീ യവനഭാഷ സംസാരിക്കുന്നോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
Malayalam 1992 MBSI
കുറെ നാള്‍ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കോട്ടയിൽ കടക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട് യവനഭാഷയിൽ: “എനിക്ക് നിന്നോട് ഒരു വാക്ക് പറയാമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിനക്ക് യവനഭാഷ അറിയാമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കോട്ടയില്‍ കടക്കുമാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്: എനിക്കു നിന്നോട് ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന് അവന്‍: നിനക്കു യവനഭാഷ അറിയാമോ?
Malayalam Bible POC-ML 2013
പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാന്‍ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്ക് ഗ്രീക്കുഭാഷ അറിയാം, അല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ?