Acts 21:40 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹസ്രാധിപന്‍ അനുവദിച്ചപ്പോള്‍, പൗലൊസ് നടയില്‍ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാന്‍ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോള്‍, അദ്ദേഹം എബ്രായഭാഷയില്‍ ഇപ്രകാരം പ്രസ്താവിച്ചു:
Malayalam (ERV) WBTC Bible
സൈന്യാധിപന്‍ പെൌലൊസിനെ അതിന് അനുവദിച്ചു. അതിനാലവന്‍ പടികള്‍ക്കു മുകളില്‍ കയറി നിന്നു. ആളു കളോട് അടങ്ങിയിരിക്കാന്‍ കൈകൊണ്ട് അവന്‍ ആഗ്യം കാണിച്ചു. ജനങ്ങള്‍ അടങ്ങുകയും പെൌലൊസ് അവരോടു പ്രസംഗിക്കുകയും ചെയ്തു. അവന്‍ യെഹൂദരുടെ ഭാഷയിലാണ് പ്രസംഗിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാട്ടി, അവർ പൂർണ്ണ നിശബ്ദരായ ശേഷം എബ്രായഭാഷയിൽ ഇപ്രകാരം വിളിച്ചുപറഞ്ഞു:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അനുവദിച്ചപ്പോള്‍ പൗലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോട് ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിത്:
Malayalam Bible POC-ML 2013
അനുവാദം കിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാണിച്ചു. അവര്‍ പൂര്‍ണ നിശ്‌ശബ്‌ദരായി; ഹെബ്രായഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യാധിപന്റെ അനുമതി ലഭിച്ചപ്പോൾ പൗലോസ് സോപാനത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കുനേരേ ആംഗ്യംകാട്ടി; അവർ നിശ്ശബ്ദരായപ്പോൾ അദ്ദേഹം എബ്രായരുടെ ഭാഷയിൽ അവരോട് ഇങ്ങനെ പ്രഘോഷിച്ചു.