Acts 21:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങള്‍ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോള്‍, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങള്‍ കടല്‍പ്പുറത്തു മുട്ടുകുത്തി പ്രാര്‍ഥിച്ച്, അന്യോന്യം വിടവാങ്ങി.
Malayalam (ERV) WBTC Bible
സന്ദര്‍ശനം പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ മടങ്ങി. ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യേശുവിന്‍റെ ശിഷ്യന്മാര്‍ മുഴുവന്‍ നഗരത്തിനു പുറത്തുവന്ന് ഞങ്ങളെ യാത്രയാക്കി. ഞങ്ങളെല്ലാം കടല്‍പ്പുറത്തു മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു
Malayalam 1992 MBSI
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്‍ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും തങ്ങളുടെ ഭാര്യമാരും കുട്ടികളുമായി പട്ടണത്തിന് പുറത്തോളം ഞങ്ങളോടുകൂടെ വന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍
Malayalam Bible POC-ML 2013
അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങള്‍യാത്ര തുടര്‍ന്നു. സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും ന ഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്ര ചെയ്‌തു. സമുദ്രതീരത്തു മുട്ടുകുത്തി ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വിടവാങ്ങുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സകലശിഷ്യന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഞങ്ങളോടുകൂടെ നഗരത്തിനു പുറത്തേക്കുവന്നു; കടൽത്തീരത്തു ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു;