Acts 21:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു. യെരൂശലേമില്‍വച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരില്‍ ഒരാളായിരുന്നു അദ്ദേഹം.
Malayalam (ERV) WBTC Bible
പിറ്റേന്ന് ഞങ്ങള്‍ പ്തൊലെമായിസ് വിടുകയും കൈസര്യായിലേക്കു പോവുകയും ചെയ്തു. ഞങ്ങള്‍ ഫിലിപ്പൊസിന്‍റെ വീട്ടിലേക്കു പോയി അവിടെ താമസിച്ചു. ഫിലിപ്പൊസ് സുവിശേഷപ്രസംഗകനായിരുന്നു. ഏഴു പ്രത്യേക സഹായികളില്‍ ഒരുവനായിരുന്നു അവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.
Malayalam 1992 MBSI
അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ട് കൈസര്യയിൽ എത്തി, യെരുശലേമിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അവനോടുകൂടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ ഞങ്ങള്‍ പുറപ്പെട്ടു കൈസര്യയില്‍ എത്തി, എഴുവരില്‍ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്ന് അവനോടുകൂടെ പാര്‍ത്തു.
Malayalam Bible POC-ML 2013
അടുത്ത ദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരില്‍ ഒരുവനും സുവിശേഷപ്രസംഗകനുമായ പീലിപ്പോസിന്‍െറ വീട്ടില്‍ച്ചെന്ന് അവന്‍െറ കൂടെ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിറ്റേദിവസം ഞങ്ങൾ അവിടംവിട്ട് കൈസര്യയിൽ എത്തി; അവിടെ ഞങ്ങൾ സുവിശേഷകനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഏഴുപേരിൽ ഒരാളായിരുന്നു.