Acts 22:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’
Malayalam (ERV) WBTC Bible
ഇനി അധികം കാക്കേണ്ടതില്ല. എഴുന്നേല്‍ക്കൂ. സ്നാനപ്പെട്ട് നിന്‍റെ പാപങ്ങള്‍ കഴുകിക്കളയുക. സ്വയം രക്ഷിക്കാന്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു ഇങ്ങനെ ചെയ്യുക.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്‍ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് സ്നാനം ഏൽക്കുക, അവന്റെ നാമം വിളിച്ചപേക്ഷിച്ച് നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്‍റെ നാമം വിളിച്ച് പ്രാര്‍ഥിച്ച് സ്നാനമേറ്റ് നിന്‍റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റ്‌ സ്‌നാനം സ്വീകരിക്കുക. അവന്‍െറ നാമം വിളിച്ചപേക്‌ഷിച്ചുകൊണ്ട്‌ നിന്‍െറ പാപങ്ങള്‍ കഴുകിക്കളയുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’