Acts 22:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘കര്‍ത്താവേ, ഓരോ സുനഗോഗിലും അങ്ങയില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവര്‍ക്ക് അറിയാം.
Malayalam (ERV) WBTC Bible
ഞാന്‍ പറഞ്ഞു, ‘പക്ഷേ കര്‍ത്താവേ, വിശ്വാസികളെ തടവിലിടുകയും മര്‍ദ്ദിക്കുകയും ചെയ്തവന്‍ ഞാനാണെന്ന് അവര്‍ക്കറിയാം. നിന്നില്‍ വിശ്വസിക്കുന്നവരെ പിടിയ്ക്കാന്‍ ഞാന്‍ എല്ലാ യെഹൂദപ്പള്ളികളിലും കയറിയിറങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു ഞാൻ: കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
Malayalam 1992 MBSI
അതിന്നു ഞാന്‍ കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ നടവില്‍ ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ഞാൻ: ‘കർത്താവേ, നിന്നിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കുകയും ചെയ്തു എന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് ഞാന്‍: കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
Malayalam Bible POC-ML 2013
ഞാന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ സിനഗോഗുകള്‍തോറും ചെന്ന്‌ നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം ബന്‌ധനസ്‌ഥരാക്കുകയും പ്രഹരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ അവര്‍ക്ക്‌ അറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം.