Acts 22:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങള്‍ കാത്തുകൊണ്ടു സമീപത്തു നില്‌ക്കുകയും ചെയ്തുവല്ലോ.’
Malayalam (ERV) WBTC Bible
അങ്ങയുടെ സാക്ഷി സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നതായും അവര്‍ക്കറിയാം. സ്തെഫാനൊസിനെ വധിക്കണമെന്നു എഴുന്നേറ്റു നിന്നു പറഞ്ഞവനാണു ഞാന്‍. അവന്‍റെ കൊലയാളികളുടെ വസ്ത്രം പിടിയ്ക്കുക വരെ ഞാന്‍ ചെയ്തു.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവന്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ച് അരികെ നിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ’ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സാക്ഷിയായ സ്തെഫാനൊസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവര്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നിനക്കു സാക്‌ഷ്യം നല്‍കിയ സ്‌തേഫാനോസിന്‍െറ രക്‌തം ചിന്തപ്പെട്ടപ്പോള്‍ ഞാനും അടുത്തുനിന്ന്‌ അത്‌ അംഗീകരിക്കുകയും അവന്‍െറ ഘാതകരുടെ വസ്‌ത്രങ്ങള്‍ സൂക്‌ഷിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു.