Acts 22:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ “ഇയാളെ പാളയത്തിലേക്കു കൊണ്ടുപോകുക” എന്നു സഹസ്രാധിപന്‍ ആജ്ഞാപിച്ചു. അവര്‍ അദ്ദേഹത്തിനെതിരെ ഇപ്രകാരം മുറവിളി കൂട്ടാനുള്ള കാരണം എന്തെന്നറിയുവാന്‍ ചാട്ടവാറുകൊണ്ട് അടിച്ച് പൗലൊസിനെ ചോദ്യം ചെയ്യുവാനും ഉത്തരവിട്ടു.
Malayalam (ERV) WBTC Bible
അപ്പോള്‍ പെൌലൊസിനെ പട്ടാളത്താവളത്തി നുള്ളിലേക്കു കൊണ്ടുവരാന്‍ സൈന്യാധിപന്‍ കല്പിച്ചു. പെൌലൊസിനെ ചമ്മട്ടികൊണ്ട് അടിക്കാനും അവര്‍ കല്പിച്ചു. എന്തിനാണു ആളുകള്‍ ഇങ്ങനെ അവനെതിരെ വിളിച്ചുകൂവുന്നതെന്നു സൈന്യാധിപനു അതുവഴി അറിയണമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപൻ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
Malayalam 1992 MBSI
അവര്‍ ഇങ്ങനെ അവന്റെ നേരെ ആര്‍ക്കുംവാന്‍ സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഇങ്ങനെ അവന്റെ നേരെ ആർക്കുവാൻ കാര്യം എന്ത് എന്ന് അറിയേണ്ടതിന് അവനെ കോട്ടയിലേക്ക് കൊണ്ടുപോയി ചമ്മട്ടികൊണ്ടടിച്ച് അവനെ ചോദ്യം ചെയ്യേണം എന്ന് സഹസ്രാധിപൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഇങ്ങനെ അവന്‍റെ നേരേ ആര്‍ക്കുവാന്‍ സംഗതി എന്ത് എന്ന് അറിയേണ്ടതിന് ചമ്മട്ടികൊണ്ട് അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞ് അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ സഹസ്രാധിപന്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തു കുറ്റത്തിനാണ് അവര്‍ അവനെതിരായി ആക്രാശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു.