Acts 22:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം, യെഹൂദന്മാര്‍ പൗലൊസിന്‍റെമേല്‍ ആരോപിക്കുന്ന കുറ്റം എന്താണെന്നറിയുവാന്‍ സഹസ്രാധിപന്‍ ആഗ്രഹിച്ചു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും ഒരുമിച്ചുകൂടാന്‍ അദ്ദേഹം ആജ്ഞാപിച്ചു. പൗലൊസിനെ ബന്ധനവിമുക്തനാക്കി താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.
Malayalam (ERV) WBTC Bible
പിറ്റേന്ന്, ജനങ്ങളെന്തുകൊണ്ടാണ് പെൌലൊസിനെതിരെ സംസാരിക്കുന്നതെന്നു പഠിക്കാന്‍ സൈന്യാധിപന്‍ തീരുമാനിച്ചു. അതിനാലയാള്‍ മഹാപുരോഹിതന്മാരോടും യെഹൂദ സഭയോടും യോഗം ചേരാന്‍ ആവശ്യപ്പെട്ടു. സൈന്യാധിപന്‍ പെൌലൊസിന്‍റെ ചങ്ങലകള്‍ അഴിച്ചു. എന്നിട്ടയാള്‍ അവനെ കൊണ്ടുവന്ന് യോഗത്തിനു മുന്നില്‍ നിര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നു യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷ്മം അറിവാൻ ഇച്ഛിച്ചിട്ടു അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടി വരുവാൻ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണ്ടുചെന്നു അവരുടെ മുമ്പിൽ നിറുത്തി.
Malayalam 1992 MBSI
പിറ്റെന്നു യെഹൂദന്മാര്‍ പൌലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷമം അറിവാന്‍ ഇച്ഛിച്ചിട്ടു അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപ സംഘം ഒക്കെയും കൂടി വരുവാന്‍ കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണടുചെന്നു അവരുടെ മുമ്പില്‍ നിറുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റേന്ന് യെഹൂദന്മാർ പൗലൊസിന്മേൽ ചുമത്തുന്ന കുറ്റത്തിന്റെ സത്യാവസ്ഥ അറിവാൻ ഇച്ഛിച്ചിട്ട് അവൻ മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും കൂടിവരുവാൻ കല്പിച്ചു, പൗലോസിനെ കെട്ടഴിച്ച് താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിർത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റേന്ന് യെഹൂദന്മാര്‍ പൗലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്‍റെ സൂക്ഷ്മം അറിവാന്‍ ഇച്ഛിച്ചിട്ട് അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും കൂടിവരുവാന്‍ കല്പിച്ച് അവനെ കെട്ട് അഴിച്ചു താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.
Malayalam Bible POC-ML 2013
യഹൂദന്‍മാര്‍ അവന്‍െറ മേല്‍ കുറ്റാരോപണം നടത്തുന്നതിന്‍െറ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌, പിറ്റേദിവസം സഹസ്രാധിപന്‍ അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിതപ്രമുഖന്‍മാരും ആലോചനാസംഘം മുഴുവനും സമ്മേളിക്കാന്‍ അവന്‍ കല്‍പിച്ചു. പിന്നീട്‌ പൗലോസിനെ കൊണ്ടുവന്ന്‌ അവരുടെ മുമ്പില്‍ നിര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെമുമ്പിൽ നിർത്തി.