Acts 22:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍നിന്നു ദമാസ്കസിലുള്ള സഹോദരന്മാര്‍ക്കു കത്തുകള്‍ വാങ്ങിക്കൊണ്ട്, അവിടെ പാര്‍ക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമില്‍ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാന്‍ പുറപ്പെട്ടു.
Malayalam (ERV) WBTC Bible
മഹാപുരോഹിതനും ജനത്തിന്‍റെ മൂപ്പന്മാരുടെ സഭയ്ക്കും ഇതൊക്കെ സത്യമാണെന്നു പറയാന്‍ കഴിയും! ഒരിക്കല്‍ ഈ നേതാക്കള്‍ എനിക്കു ചില കത്തുകള്‍ തന്നു ദമസ്ക്കൊസിലെ യെഹൂദസഹോദരന്മാര്‍ക്ക് ഉള്ളതായിരുന്നു ആ കത്തുകള്‍. യേശുവിന്‍റെ ശിഷ്യന്മാരെ പിടിച്ച് ശിക്ഷിക്കാനും കൊണ്ടുവരാനുമായി ഞാനവിടേക്കു പോവുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി.
Malayalam 1992 MBSI
അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുംന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ങാന്‍ അവിടേക്കു യാത്രയായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികൾ; അവരോട് സഹോദരന്മാർക്കായി എഴുത്ത് വാങ്ങിക്കൊണ്ട് ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ശിക്ഷിക്കുന്നതിനായി യെരൂശലേമിലേക്ക് കൊണ്ടുവരേണ്ടതിന് ഞാൻ അവിടേക്ക് യാത്രയായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാന്‍ അവിടേക്കു യാത്രയായി.
Malayalam Bible POC-ML 2013
പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്‌ഷികളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്‌ധനത്തിലാക്കി ജറുസലെമില്‍ കൊണ്ടുവന്നു ശിക്‌ഷിക്കുന്നതിനുവേണ്ടി ഞാന്‍ അവരില്‍നിന്നു സഹോദരന്‍മാര്‍ക്കുള്ള കത്തുകളും വാങ്ങി അവിടേക്കുയാത്രപുറപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി.