Acts 23:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ തമ്മിലുള്ള വാദപ്രതിവാദം അക്രമാസക്തമായപ്പോള്‍, പൗലൊസിനെ അവര്‍ വലിച്ചുകീറിക്കളയുമോ എന്നു സൈന്യാധിപന്‍ ഭയപ്പെട്ടു. അദ്ദേഹത്തെ അവരുടെ ഇടയില്‍നിന്നു പാളയത്തിലേക്കു കൊണ്ടുപോകുവാന്‍ പടയാളികളോട് ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
തര്‍ക്കം ഒരു ഏറ്റുമുട്ടലായി. യെഹൂദര്‍ പെൌലൊസിനെ കഷണം കഷണമാക്കുമെന്ന് സൈന്യാധിപന്‍ ഭയന്നു. അതിനാല്‍ താഴേക്കു ചെന്ന് പെൌലൊസിനെ യെഹൂദരുടെ ഇടയില്‍ നിന്നും പട്ടാളമന്ദിരത്തിലേക്കു കൊണ്ടിടാന്‍ അയാള്‍ ഭടന്മാരോടു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
Malayalam 1992 MBSI
അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ടു അവര്‍ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്നു അവനെ അവരുടെ നടുവില്‍ നിന്നു പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ട് അവര്‍ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്ന് അവനെ അവരുടെ നടുവില്‍നിന്ന് പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
തര്‍ക്കം മൂര്‍ച്‌ഛിച്ചപ്പോള്‍ പൗലോസിനെ അവര്‍ വലിച്ചുകീറുമോ എന്നുതന്നെ സഹസ്രാധിപന്‍ ഭയപ്പെട്ടു. അതിനാല്‍, അവരുടെ മുമ്പില്‍നിന്നു പൗലോസിനെ ബലമായി പിടിച്ചു പാളയത്തിലേക്കു കൊണ്ടുപോകാന്‍ അവന്‍ ഭടന്‍മാരോടു കല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.