Acts 23:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കല്‍ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങള്‍ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സര്‍വാത്മനാ ശപഥം ചെയ്തിരിക്കുകയാണ്.
Malayalam (ERV) WBTC Bible
അവര്‍ പുരോഹിത പ്രമുഖരെയും ജനത്തിന്‍റെ മൂപ്പന്മാരെയും കണ്ടു സംസാരിച്ചു. യെഹൂദര്‍ പറഞ്ഞു, “ഞങ്ങള്‍ ഒരു വലിയ ശപഥം എടുത്തിട്ടുണ്ട്. പെൌലൊസിനെ കൊല്ലാതെ ഒന്നും കഴിക്കില്ലെന്ന്!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നുഞങ്ങള്‍ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്ന്: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നു: ഞങ്ങള്‍ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
അവര്‍ പുരോഹിതപ്രമുഖന്‍മാരെയും ജനപ്രമാണികളെയും സമീപിച്ചു പറഞ്ഞു: ഞങ്ങള്‍ പൗലോസിനെ കൊല്ലുന്നതുവരെ ഭക്‌ഷണം കഴിക്കുകയില്ലെന്നു ശപഥം ചെയ്‌തിരിക്കുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്.