Acts 23:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഇപ്പോള്‍ നിങ്ങളും സന്നദ്രിംസംഘവും ചേര്‍ന്ന്, അയാളുടെ കാര്യം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തില്‍, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാന്‍ സഹസ്രാധിപനോട് അഭ്യര്‍ഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാന്‍ ഞങ്ങള്‍ തയ്യാറാണ്.”
Malayalam (ERV) WBTC Bible
അതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്തു തരണം. നിങ്ങളും എല്ലാ യെഹൂദനേതാക്കളും സൈന്യാധിപന് ഒരു സന്ദേശമയയ്ക്കണം. പെൌലൊസിനെ തങ്ങളുടെ അടുത്തേക്ക് അയയ്ക്കാന്‍ അയാളോട് ആവശ്യപ്പെടണം. കൂടുതല്‍ ചോദ്യം ചെയ്യാനാണിതെന്ന് പറയണം. അവന്‍ ഇവിടെ എത്തുന്നതിനു മുന്പ് കൊല്ലാന്‍ ഞങ്ങള്‍ കാത്തിരിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ അവന്റെ കാര്യം അധികം സൂക്ഷമത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിന്‍; എന്നാല്‍ അവന്‍ സമീപിക്കും മുമ്പെ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തും മുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ നിങ്ങള്‍ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിന്‍; എന്നാല്‍ അവന്‍ സമീപിക്കും മുമ്പേ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ സൂക്ഷ്‌മമായി അന്വേഷിക്കുന്നതിനെന്ന ഭാവേന അവനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ നിങ്ങള്‍ സംഘം മുഴുവനും ഒന്നിച്ച് സഹസ്രാധിപനോട് ആവശ്യപ്പെടുവിന്‍. ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അവനെ കൊല്ലാന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.