Acts 23:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശതാധിപന്‍ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്‍റെ അടുത്തുചെന്ന്, “ഇയാള്‍ക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു.
Malayalam (ERV) WBTC Bible
ശതാധിപന്‍ അവനെ സൈന്യാധിപന്‍റെ അടുത്തെത്തിച്ചു. ശതാധിപന്‍ പറഞ്ഞു, “ഈ യുവാവിനെ അങ്ങയുടെ മുന്പിലേക്കു കൊണ്ടുവരാന്‍ തടവുകാരനായ പെൌലൊസ് എന്നോടാവശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടത്രേ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നുതടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കല്‍ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അതിനാല്‍, അവന്‍ അവനെ സഹസ്രാധിപന്‍െറ മുമ്പില്‍ കൊണ്ടുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു: തടവുകാരനായ പൗലോസ് എന്നെ വിളിച്ച് ഈ ചെറുപ്പക്കാരനെ നിന്‍െറ അടുക്കല്‍ കൊണ്ടുവരാനാവ ശ്യപ്പെട്ടു. അവന് എന്തോ പറയാനുണ്ടുപോലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു.