Acts 23:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൈന്യാധിപന്‍ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
Malayalam (ERV) WBTC Bible
സൈന്യാധിപന്‍ യുവാവിനെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുപോയിട്ടു ചോദിച്ചു, “എന്താണു പറയാനുള്ളത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.
Malayalam 1992 MBSI
സഹസ്രാധിപന്‍ അവനെ കൈകൂ പിടിച്ചു മാറിനിന്നുഎന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്ന് രഹസ്യമായി ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹസ്രാധിപന്‍ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു.
Malayalam Bible POC-ML 2013
സഹസ്രാധിപന്‍ അവനെ കൈയ്‌ക്കുപിടിച്ച്‌ മാറ്റിനിര്‍ത്തി രഹസ്യമായി ചോദിച്ചു: എന്താണ്‌ നിനക്ക്‌ പറയാനുള്ളത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.