Acts 23:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസിന്‍റെ യാത്രയ്‍ക്ക് ആവശ്യമുള്ള കുതിരകളെയും നല്‌കണം; അങ്ങനെ അദ്ദേഹത്തെ ഗവര്‍ണര്‍ ഫെലിക്സിന്‍റെ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
പെൌലൊസിന് സഞ്ചരിക്കാന്‍ ഏതാനും കുതിരകളെയും. അയാളെ ദേശാധിപതി ഫേലിക്സിന്‍റെയടുത്ത് സുരക്ഷിതമായെത്തിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
Malayalam 1992 MBSI
പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല്‍ ക്ഷേമത്തോട എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കല്‍ ക്ഷേമത്തോടെ എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്ന് കല്പിച്ചു.
Malayalam Bible POC-ML 2013
പൗലോസിനുയാത്ര ചെയ്യാനുള്ള കുതിരകളെയും തയ്യാറാക്കുക. അവനെ ദേശാധിപതിയായ ഫെലിക്‌സിന്‍െറ അടുക്കല്‍ സുരക്ഷിതമായി എത്തിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.”