Acts 23:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങേക്ക് എന്‍റെ അഭിവാദനങ്ങള്‍! ഈ മനുഷ്യനെ യെഹൂദന്മാര്‍ പിടിച്ചു വധിക്കുവാന്‍ ഭാവിച്ചപ്പോള്‍, ഇയാള്‍ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാന്‍ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു.
Malayalam (ERV) WBTC Bible
ഈ മനുഷ്യനെ യെഹൂദര്‍ പിടികൂടി കൊല്ലാന്‍ ഉദ്ദേശിച്ചു. അവന്‍ ഒരു റോമാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഏതാനും ഭടന്മാരുമായി ചെന്ന് അവനെ രക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൗരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
Malayalam 1992 MBSI
ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ചു കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമപൌരന്‍ എന്നു അറിഞ്ഞു ഞാന്‍ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്ന് അവനെ വിടുവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ച് കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമാപൗരന്‍ എന്ന് അറിഞ്ഞ് ഞാന്‍ പട്ടാളത്തോടുംകൂടെ നേരിട്ടുചെന്ന് അവനെ വിടുവിച്ചു.
Malayalam Bible POC-ML 2013
ഈ മനുഷ്യനെ യഹൂദന്‍മാര്‍ പിടിച്ചു ബന്‌ധിച്ചു. ഇവനെ കൊല്ലാന്‍ അവര്‍ ഒരുമ്പെട്ടപ്പോള്‍ ഇവന്‍ റോമാപ്പൗരനാണെന്നറിഞ്ഞ് ഞാന്‍ ഭടന്‍മാരോടുകൂടെച്ചെന്ന് ഇവനെ രക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി.