Acts 23:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇയാള്‍ക്കെതിരെ അവര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തില്‍ത്തന്നെ ഞാന്‍ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്‍ക്കുകയാണ്. ഇയാള്‍ക്ക് എതിരെ പരാതിക്കാര്‍ക്കു പറയാനുള്ളത് അങ്ങയുടെ അടുക്കല്‍ ബോധിപ്പിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Malayalam (ERV) WBTC Bible
ഏതാനും യെഹൂദര്‍ പെൌലൊസിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നു വിവരം കിട്ടി. അതിനാല്‍ ഞാനിവനെ ഉടനെ അങ്ങയുടെ അടുത്തേക്ക് അയയ്ക്കുന്നു. അവനെതിരെ ഉള്ളതൊക്കെ അങ്ങയോടു പറയാന്‍ ഞാന്‍ യെഹൂദരോടും പറഞ്ഞിട്ടുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
Malayalam 1992 MBSI
അനന്തരം ഈ പുരുഷന്റെ നേരെ അവര്‍ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ഈ പുരുഷന്‍റെ നേരേ അവര്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നു തുമ്പു കിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്‍റെ നേരേയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
Malayalam Bible POC-ML 2013
ഇവനെതിരേ ഗൂഢാലോചന ഉണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ഞാന്‍ നിന്‍െറ അടുക്കലേക്ക് ഇവനെ അയയ്‌ക്കുകയാണ്. ഇവനെതിരായുള്ള ആരോപണങ്ങള്‍ നിന്‍െറ മുമ്പില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു.