Acts 23:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ കൈസര്യയിലെത്തി ഗവര്‍ണര്‍ക്കു കത്തു സമര്‍പ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഹാജരാക്കി.
Malayalam (ERV) WBTC Bible
കുതിരപ്പടയാളികള്‍ കൈസര്യായില്‍ പ്രവേശിച്ചു, ദേശാധിപതിക്കു കത്തു നല്‍കി. എന്നിട്ടവര്‍ പെൌലൊസിനെയും ഏല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
Malayalam 1992 MBSI
മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പില്‍ നിര്‍ത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്ക് എഴുത്തു കൊടുത്തു പൗലൊസിനെയും അവന്‍റെ മുമ്പില്‍ നിര്‍ത്തി.
Malayalam Bible POC-ML 2013
അവര്‍ കേസറിയായിലെത്തി കത്ത്‌ ദേശാധിപതിയെ ഏല്‍പിക്കുകയും പൗലോസിനെ അവന്‍െറ മുമ്പില്‍ കൊണ്ടുവരുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി.