Acts 23:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വാദികള്‍കൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
അദ്ദേഹം പറഞ്ഞു, “നിനക്കെതിരായ ആരോപണക്കാര്‍ കൂടിവന്നിട്ട് ഞാന്‍ നിന്നെ വിസ്തരിക്കും.” കൊട്ടാരത്തില്‍ അവനെ സൂക്ഷിക്കാന്‍ ദേശാധിപതി കല്പിച്ചു. (ആ മന്ദിരം ഹെരോദാവ് പണിയിച്ചതായിരുന്നു.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
Malayalam 1992 MBSI
വാദികളും കൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തില്‍ അവനെ കാത്തു കൊള്‍വാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിന്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വാദികളുംകൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞ് ഹെരോദാവിന്‍റെ ആസ്ഥാനത്തില്‍ അവനെ കാത്തുകൊള്‍വാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
കിലിക്യാക്കാരനാണെന്നറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: പരാതിക്കാര്‍ വരുമ്പോള്‍ ഞാന്‍ നിന്നെ വിസ്‌തരിക്കാം. ഹേറോദേസിന്‍െറ പ്രത്തോറിയത്തില്‍ അവനെ സൂക്‌ഷിക്കാന്‍ അവന്‍ ആജ്‌ഞാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.